കൊച്ചി: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പെരിയാർ, മൂവാറ്റുപുഴ ആറുകളുടെ ആഴം കൂട്ടും. പെരിയാറിൽ 92 കിലോമീറ്ററും മൂവാറ്റുപുഴയാറിൽ 52 കിലാേമീറ്റർ ദൂരവുമാണ് ആഴം കൂട്ടുന്നത്. മാലിന്യനിർമ്മാർജ്ജനവും നടത്തും. ഇത് വഴി നദികളുടെ ആഴം കൂട്ടുകയും പ്രളയ സാധ്യത ഒഴിവാക്കുകയും ചെയ്യാനാവുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് ജില്ല കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. ജില്ലയിലെ ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം,