നെടുമ്പാശേരി: പൊലീസ് തലപ്പത്തെ കോടികളുടെ ക്രമക്കേട് അന്വേഷിക്കുക, ലോക്‌നാഥ് ബഹ്റയെ ഡി.ജി. പി സ്ഥാനത്ത് നിന്ന് നീക്കുക, അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെടുമ്പാശ്ശേരി ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇന്ന് ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
ആറ് പഞ്ചായത്തുകളിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ അണിചേരും. ചെങ്ങമനാട് സെൻറ് ആൻറണീസ് പള്ളിക്കവലയിൽ നിന്ന് രാവിലെ 10ന് പ്രതിഷേധ മാർച്ച് ആരംഭിക്കും. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിക്കുന്ന ധർണ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.