sanchi
പറമ്പയം റസിഡൻറ്‌സ് അസോസിയേഷൻ പരിധിയിലെ കുടുംബങ്ങൾക്കായി ആരംഭിച്ച സൗജന്യ തുണിസഞ്ചി വിതരണം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: പ്ലാസ്റ്റിക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പറമ്പയം റസിഡൻറ്‌സ് അസോസിയേഷൻ പരിധിയിലെ മുഴുവൻ കുടുംബങ്ങളിലും സൗജന്യമായി തുണിസഞ്ചി വിതരണം ആരംഭിച്ചു. 10 കിലോ ഭാരം താങ്ങുന്ന വിധം തയ്യാറാക്കിയതാണ് തുണി സഞ്ചി. അൻവർസാദത്ത് എം.എൽ.എ വിതരണം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സുബൈർ മാനാടത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ടി.എം അബ്ദുൽഖാദർ, ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എസ്. ഹംസ, സാഫിക്ക് ബാവ, ഹൈദ്രോസ് തോപ്പിൽ, സാബു എളമന, ബഷീർ, നിഷാദ് എന്നിവർ സംസാരിച്ചു.