പറവൂർ : ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനും, അഴിമതിക്കും ദുർഭരണത്തിനുമെതിരെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിണ്ടന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ദാസൻ, എസ്. സന്ദീപ്, ആർ.കെ. സന്തോഷ്, എം.എ. ജിബീഷ്, ടി.എസ്. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.