പെരുമ്പാവൂർ: പെരുമാനിയിലെ എല്ലുപൊടികമ്പനി അടച്ചുപൂട്ടുക, കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകിയ പഞ്ചായത്ത് നടപടി റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെരുമാനി ഗ്രാമരക്ഷാസമിതിയുടെ നേതൃത്വത്തിൽ വെങ്ങോല പഞ്ചായത്ത് ഓഫീസ് പടിക്കൽ ഇന്ന് രാവിലെ 11ന് സത്യാഗ്രഹസമരം സംഘടിപ്പിക്കും. നിരോധന ഉത്തരവ് നിലവിലിരിക്കെ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപനത്തിന് താല്ക്കാലികമായി പ്രവർത്തനാനുമതി പുതുക്കി നൽകിയ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് മുവാറ്റുപുഴ ആർ.ഡി.ഒ. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.