കൊച്ചി: വീട്ടൂർ സർക്കാർ തടി ഡിപ്പോയിൽ വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വിൽപ്പന മാർച്ച് 17ന് രാവിലെ 10 മുതൽ ആരംഭിക്കും. രണ്ട്, മൂന്ന്, നാല് എന്നീ ക്ലാസുകളിൽപ്പെട്ട തേക്ക് തടികളാണ് ചില്ലറ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരു ഉപഭോക്താവിന് അഞ്ച് ക്യുബിക് മീറ്റർ വരെ തടി ലഭിക്കും. സ്വന്തം വീടു പണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുപണിക്ക് ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാൻ, പാൻ കാർഡ്, എന്നിവയുടെ അസലും പകർപ്പും ഉപഭോക്താവിന്റെ മേൽവിലാസം തെളിയിക്കുന്നതിനുളള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അസലും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04842768640, 8547604405, 9447382179, 9497020392.