പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങളും ബോധവത്കരണവും എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ കേരള ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ നിയമവേദി നടത്തുന്നു. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. പ്രവാസി ലീഗൽ സെൽ കേരള ചാപ്ടർ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു അദ്ധ്യക്ഷത വഹിക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ, ജോസ് എബ്രാഹം, നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ, ലൈസമ്മ ജോർജ്, നിഷാ വിനയൻ, പി.എ. ഫൈസൽ(പെരുമ്പാവൂർ സി.ഐ), കെ.ആർ. മനോജ്(കുറുപ്പംപടി സി.ഐ), ടി.എം. സാക്കീർ ഹുസൈൻ, മുജീബ് റഹ്മാൻ, പി.എ. മുക്താർ എന്നിവർ സംസാരിക്കും.