paruvaram-kezhakkapuram-
പുനർനിർമ്മിക്കുന്ന കിഴക്കേപ്രം - പെരുവാരം കലുങ്ക്.

പറവൂർ : പറവൂർ നഗരസഭയിലെ കിഴക്കേപ്രം - പെരുവാരം റോഡിലെ പഴയ കലുങ്കിന്റെ പുനർ നിർമ്മാണം തുടങ്ങി. നഗരസഭയിലെ ജനകീയാസൂത്രണ പദ്ധതിയിൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രഭാവതി ടീച്ചർക്ക് അനുവദിച്ച വാർഡ് ക്വോട്ട വിഹിതത്തിലെ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പെരുവാരം കളരിക്കൽ അമ്പലത്തിന് സമീപം കാലപ്പഴക്കം ചെന്ന കലുങ്ക് വീതി കൂട്ടി പുനർനിർമ്മിക്കുന്നത്. നിലവിൽ 2.80 മീറ്ററാണ് വീതി. രണ്ട് സൈഡ് വാൾ ഉൾപ്പെടെ 5.40 മീറ്റർ വീതിയിലാണ്നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതു വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.