തൃപ്പൂണിത്തുറ: തെക്കൻ പറവൂർ പി.എം.യു .പി സ്കൂളിന്റെ 69-മത് വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ കെ.ടി ജയദേവൻ, അദ്ധ്യാപിക എം.വി ശോഭന എന്നിവർക്കുള്ള യാത്ര അയപ്പു സമ്മേളനവും ഇന്ന് നടക്കും. സ്കൂൾ അങ്കണത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കു നടക്കുന്ന സമ്മേളനം എം.സ്വരാജ് എം.എൽ.എ ഉദ്ഘാാടനം ചെയ്യും. ജസ്റ്റിസ് പി എസ് ഗോപിനാഥൻ മുഖ്യാതിഥിയായിരിക്കും. സ്കൂൾ മാനേജർ പി.വി സജീവൻ അദ്ധ്യക്ഷഷനായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ് എൻഡോവ്മെന്റുകളും എ.ഇ.ഒ പ്രസാദ് തമ്പി വിദ്യാഭ്യാസ അവാർഡുകളും ജില്ലാ പഞ്ചായത്ത് അംഗം എ.പി സുഭാഷ് സമ്മാനങ്ങളും വിതരണം ചെയ്യും.എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ശേഷാദ്രിദ്രിനാഥൻ വാർഷിക പതിപ്പ്, പ്രകാശനവും, ബ്ലോക്ക് അംഗം ജയൻ കുന്നേൽ ഫോട്ടോ അനാച്ഛാദനവും നിർവഹിക്കും. വിവിധ സംഘടനാ നേതാക്കൾ സംസാരിക്കും.