അങ്കമാലി:സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാതല റീബൂട്ട് കേരള ഹാക്കത്തോൺഅഡിഷണൽ അക്വിസിഷൻ പ്രോഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ വീണ എൻ മാധവൻ ഉത്ഘാടനം ചെയ്തു. എറണാകുളം അസിസ്റ്റന്റ് കളക്ടർ എൻ മാധവി കുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഹാക്കത്തോൺ പരമ്പരയിലെ ഏഴാമത്തെ ഹാക്കത്തോൺ ആണ് അങ്കമാലി ഫിസാറ്റിൽ തുടക്കം കുറിച്ചിരിക്കുന്നത് .ഉദ്ഘാടനസമ്മേളനത്തിൽഫിസാറ്റ് ചെയർമാൻ അനിത പി, പ്രിൻസിപ്പൽ ഡോ ജോർജ് ഐസക്, റീബൂട്ട് കേരള ഹാക്കത്തോൺ ഓർഗനൈസിംഗ് സെക്രട്ടറി ഡോ അബ്ദുൽ ജബ്ബാർ അഹമ്മദ് , വൈസ് പ്രിൻസിപ്പൽ ഡോ സി ഷീല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു