മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ പറയരുതോട്ടം കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ .സി .ഏലിയാസ് നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ദിപു ജോൺ, അസിസ്റ്റന്റ് എൻജിനീയർ സൗമ്യ, എം.വി.പൗലോസ്, ഒ.പി. ജോസ്, ബേബി ഓലിക്കുഴി തുടങ്ങിയവർ സംസാരിച്ചു.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റിംഗ് ചെയ്ത് റോഡ് നവീകരിക്കുന്നത്.