ആലുവ: ലോക് സഭയിൽ ശക്തമായി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബെന്നി ബെഹനാൻ എം.പിക്ക് കോൺഗ്രസ് ചാലക്കുടി ലോക്സഭ കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ഡി.സി.സി ഭാരവാഹികളായ പി.എൻ ഉണ്ണികൃഷ്ണൻ, ബാബു പുത്തനങ്ങാടി, എം.ജെ ജോമി, നേതാക്കളായ ലത്തീഫ് പുഴിത്തറ, തോപ്പിൽ അബു, ജോസി പി ആൻഡ്രൂസ്, മുഹമ്മദ് ഷെഫീക്ക് കെ.എസ്, കെ.കെ. ജമാൽ, ഷൈജോ പറമ്പി, സി.യു. യൂസഫ്, ബാബു കൊല്ലംപറമ്പിൽ, വി.വി സെബാസ്റ്റ്യൻ, ഷെരീഫ് ഹാജി, അബ്ദുൾ റഷീദ്, എം.എ ഹാരിസ്, ഹസീം ഖാലിദ്, സെബാസ്റ്റ്യൻ പോൾ, രാജേഷ് മഠത്തിമൂല, സ്റ്റീഫൻ മാടവന, മനു മൈക്കിൾ, രാജേഷ് പുത്തനങ്ങാടി, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.