നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിൽ ഭവന നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കും മുൻഗണന നൽകുന്ന ബഡ്ജറ്റ് അവതരിപ്പിച്ചു. ഭവനനിർമാണത്തിനായി 2.28 കോടി രൂപ ചിലവഴിയ്ക്കും.20.8 കോടി രൂപ ചെലവും 21.2 കോടി രൂപ വരവും 42.6 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

ആരോഗ്യമേഖലയിൽ 17.75 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കും. റോഡുകളുടെ വികസനത്തിന് 42 ലക്ഷം രൂപയും റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 1.77 കോടി രൂപയും ചിലവഴിക്കും. വൈസ് പ്രസിഡന്റ് ആശ ഏല്യാസാണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു.