നെടുമ്പാശേരി: ഭക്ഷ്യ സുരക്ഷാ വകുപ്പ് വകുപ്പ് ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ഉപഭോക്താക്കളുടെ താല്പര്യസംരക്ഷണത്തിന് മുൻഗണന നൽകുന്നതാണെന്നു ഫുഡ് സേഫ്ടി ഓഫീസർ വി. ഷണ്മുഖൻ പറഞ്ഞു.
നെടുമ്പാശേരി മേഖലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപാരികൾക്കായി നടത്തുന്ന 'ഫോസ്റ്റാക് ' ട്രെയ്‌നിങ്ങിൽ പങ്കെടുത്ത വ്യാപാരികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മേഖലയിൽ 300 വ്യാപാരികളാണ് ഫോസ്റ്റാക് ട്രെയ്‌നിങ്ങിൽ പങ്കെടുക്കുന്നത്. സർട്ടിഫിക്കറ്റ് വിതരണ യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി. സജി, വി.എ. ഖാലിദ്, ടി.എസ്. മുരളി, ടി.എസ്. ബാലചന്ദ്രൻ, വി.എസ്. നാരായണ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.