തൃക്കാക്കര: പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ രണ്ടാം ഘട്ടം കൂടുതൽ ഫലപ്രദമായി നടത്തുന്നതിന് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ തീരുമാനമായി. പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ആദ്യ ഘട്ടത്തിൽ നേടിയ മികച്ച ഫലം തുട൪ന്നും ലഭിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ മികച്ച പ്രവ൪ത്തനം കാഴ്ച വെക്കണമെന്നും ഇത്തരത്തിൽ ഏറ്റവും ഫലപ്രദമായി പ്രവ൪ത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് 15 ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും കളക്ട൪ എസ്.സുഹാസ് അറിയിച്ചു. ജില്ലയിലെ ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്ന യോഗത്തിലാണ് അറിയിച്ചു.