മൂവാറ്റുപുഴ: സാമൂഹിക സുരക്ഷ മിഷൻ, സാമൂഹിക നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സ്ഥിരം താമസക്കാരായ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുവരുടെ രക്ഷിതാക്കളുടെ യോഗം 11ന് നടക്കും. രാവിലെ 10ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ഇൻഷ്വറൻസ്, രക്ഷിതാക്കൾക്കുള്ള കരുതൽ ഇൻഷ്വറൻസ്, ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനത്തിന് മെമ്പർഷിപ്പ് എന്നിവ വിതരണം ചെയ്യും. വിവിധ സർക്കാർ ആനുകൂല്യങ്ങളെകുറിച്ചുള്ള ക്ലാസും യോഗത്തിൽ നടക്കും. പങ്കെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പിയും 2 പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഹാജരാണം. വിവരങ്ങൾക്ക്: 7025341503, 9895884233,