bank
സംസ്ഥാന സഹകരണ വകുപ്പും, കുടുംബശ്രീയും ചേർന്ന് ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് വഴി ആവിഷ്‌കരിച്ചിട്ടുള്ള 'മുറ്റത്തെ മുല്ല' പദ്ധതി ആലുവ നഗരസഭ താര കുടുംബശ്രീ യൂണിറ്റിനു ആദ്യ വായ്പ നൽകി നഗരസഭാ ചെയർപേഴ്‌സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

ആലുവ.സംസ്ഥാന സഹകരണ വകുപ്പും, കുടുംബശ്രീയും ചേർന്ന് ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് വഴി ആവിഷ്‌കരിച്ചിട്ടുള്ള 'മുറ്റത്തെ മുല്ല' പദ്ധതി നഗരസഭ താര കുടുംബശ്രീ യൂണിറ്റിനു ആദ്യ വായ്പ നൽകി നഗരസഭാ ചെയർപേഴ്‌സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർപേഴ്‌സൺമാരായ ലോലിത ശിവദാസ്, ടിമ്മി ടീച്ചർ, ഓമന ഹരി, ബാങ്ക് സെക്രട്ടറി എ.എച്ച്. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു