കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്ന് 15 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലാവധി പൂർത്തിയായതിനെ തുടർന്ന് 13 പേരെ ഇന്നലെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ രണ്ട് പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിലവിൽ 136 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്നലെ നാല് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ തുടരുന്നു. ഇന്നലെ മൂത്തകുന്നത്തും, അങ്കമാലിയിലും പൊതുജങ്ങൾക്കായി പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചു.