കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത കേസിൽ പ്രതികളായ സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.എം. അൻവർ, എം.നിധിൻ, പാർട്ടിയംഗം ഖൗലത്ത് അൻവർ എന്നിവരെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. അൻവറിനെയും നിധിനെയും നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പാർട്ടിക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെടുത്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്ന് ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ അറിയിച്ചു.