fit
ശിശുക്കളിലെ അപസ്മാരം സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനം ഡോ. സഞ്ജീവ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശിശുക്കളിലെ അപസ്മാരം സംബന്ധിച്ച മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം കൊച്ചി ഐ.എം.എ ഹൗസിൽ ആരംഭിച്ചു.ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന വിവിധ തരം അപസ്മാരങ്ങൾ കണ്ടെത്തുന്ന അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും സമ്മേളനത്തിൽ പ്രധാന ചർച്ച വിഷയമായി.

ഇന്ത്യൻ എപിലപ്‌സി സൊസൈറ്റി പ്രസിഡന്റും, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ.സഞ്ജീവ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സുചിത്ര നാരായണൻ, ഡോ. റോണിത് എം പ്രസ്ലർ, ഡോ. മോണിക്ക ഐസർമാൻ, ഇന്ത്യൻ എപിലപ്‌സി കൊച്ചി സെക്രട്ടറി ഡോ. ബി രാജേന്ദ്രൻ, ഡോ. കെ പി വിനായൻ, ഡോ. മാത്യു അബ്രഹാം ഇന്ത്യൻ എപിലപ്‌സി അസോസിയേഷൻ കൊച്ചി പ്രസിഡന്റ്, ഡോ. ആനന്ദ് കുമാർ, ഡോ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.