കൊച്ചി: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക കാർട്ടൂണുകളിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ആദരവ് അർപ്പിച്ച് കൊണ്ട് സ്ത്രീവര ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കും. യു.സി.കോളേജിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്നാണ് സ്ത്രീവര എന്ന പുതുമയുള്ള പരിപാടി നടത്തുന്നത്. തോട്ടുമുഖം അൽ സാജ് റിക്രിയേഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പത്തു കോളേജ് വിദ്യാർത്ഥിനികൾ നൂറ് വനിത കാർട്ടൂൺ കഥാപാത്രങ്ങളെ വരയ്ക്കും.