manoj-g-krishnan
മനോജ് ജി. കൃഷ്ണൻ

ആലുവ: ആലുവ നഗരസഭ കൗൺസിലറും സി.പി.ഐ നേതാവുമായ അഡ്വ. മനോജ് ജി. കൃഷ്ണൻ ജില്ലാ ഗവ. പ്ളീഡറായി ചുമതലയേറ്റു. ബുധനാഴ്ച മന്ത്രിസഭായോഗത്തിലാണ് നിയമനം തീരുമാനിച്ചത്. ഇന്നലെ രാവിലെ ജില്ലാ കോടതിയിലെത്തി ചുമതലയേറ്റു.

ചൊവ്വാഴ്ച തന്നെ ആലുവ നഗരസഭ കൗൺസിലർ സ്ഥാനം മനോജ് ജി. കൃഷ്ണൻ രാജിവെച്ചിരുന്നു. ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. കഴിഞ്ഞ മാസം നടന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനവും മനോജ് ഒഴിഞ്ഞിരുന്നു.

ജില്ലാ പ്ളീഡറായിരുന്ന ആലുവ കണിയാംകുന്ന് സ്വദേശിയായിരുന്ന അഡ്വ. ജി. വിജയൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് എട്ട് മാസം മുമ്പ് സ്ഥാനമൊഴിഞ്ഞതാണ്. തുടർന്ന് അഡീഷണൽ പ്ളീഡർമാരിലൊരാളായ ടി.പി. രമേശൻ ജില്ലാ പ്ളീഡറുടെ താത്കാലിക ചുമതല നിർവഹിക്കുകയായിരുന്നു.