മൂവാറ്റുപുഴ: ആയവനയിൽ സർക്കാർ ജീവനക്കാർ നടത്തിയ നെൽ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബേബി കുര്യൻ, എം.എം. ആലിയാർ, സാബു വള്ളോകുന്നേൽ, ഗ്രേസി സണ്ണി,റാണി റെജി, പഞ്ചായത് സെക്രട്ടറി പി.എൻ.ജയരാജ് , ക്യഷി ഓഫീസർ ബോസ് മത്തായി, സി.ഡി.എസ്. ചെയർപേഴ്‌സൺ മോളി തോമസ്, ഇക്കോ ഷോപ്പ് പ്രസിഡൻറ് സജീവ് ജോൺ, എബി, വി.വി.ജോൺതുടങ്ങിയവർ പങ്കെടുത്തു.തരിശായി കിടന്ന പേരമംഗലം വെട്ടിയാങ്കൽ പാടശേഖരത്തിലെ ഒരു ഹെക്ടറോളം വരുന്ന നെൽപാടത്ത് ചെയ്ത കൃഷിയാണ് വിളവെടുത്തത്.ആയവന ഗ്രാമ പഞ്ചായത്തിൻറെയും കൃഷിഭവന്റെയും തൊഴിലുറപ്പ് വനിത കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്.