കൊച്ചി: തേവര കോന്തുരുത്തി പുഴയുടെ തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ കണയന്നൂർ താലൂക്ക് ഓഫീസ് ഉപരോധിച്ചു.കെ.എം. ഷാജഹാൻ ഉദ്‌ഘാടനം ചെയ്തു.ടി.ജെ.വിനോദ് എം.എൽ.എ, അഡ്വ.സാം ഐസക് , ടി.സി.സുബ്രഹ്മണ്യൻ, ബി. ജെ.പി മണ്ഡലം പ്രസിഡന്റ് മനോജ്, എം.കെ.ജോൺസൺ എന്നിവർ സംസാരിച്ചു.