പറവൂർ: പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്‌ക്കാരിക സംഘടനയായ പ്രണതി കലാസാഹിത്യ വേദിയുടെ പ്രസിഡന്റാണ് ജയകൃഷ്‌ണൻ. കഴിഞ്ഞ മൂന്ന് വർഷമായി നിരവധി ജനകീയ സമരങ്ങൾക്ക് പറവൂരിൽ നേതൃത്വം നൽകി. പറവൂരിൽ സർക്കാർ കോളേജ് അനുവദിക്കുന്നതിനായി തിരുവോണ നാളിൽ നടത്തിയ സമരമാണ് പ്രധാനം. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു. കൊത്തലെംഗോ പള്ളിക്ക് സെമിത്തേരി അനുവദിക്കുന്നതിനായി സമരം നടത്തി. സ്ഥലം നഗരസഭയെ കൊണ്ട് അനുവദിപ്പിച്ചു. പറവൂർ നഗരസഭയിലെ പട്ടികജാതി വ്യവസായ പാർക്ക് അഴിമതി പുറത്തു കൊണ്ടുവന്നു. പുത്തൻവേലിക്കരയിലെ കുടിവെള്ള സമരം പരിഹരിക്കാൻ ഉപവാസ സമരം നടത്തി. സ്റ്റേഷൻകടവ് പാലം ജനകീയ ഉദ്ഘാടനം നടത്തി.