library
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രതിമാസ പാട്ടുകൂട്ടംത്തിനായി ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റത്തിനുള്ള ചെക്ക് ഗായകൻ ഇ.എ. ഷാജി ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജിന് നൽകുന്നു

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ പാട്ടുകൂട്ടത്തിന്റെ ഉദ്ഘാടനം ഗായകൻ ഇ.എ. ഷാജി നിർവഹിച്ചു. ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം വാങ്ങുന്നതിനായി ലെെബ്രറിക്ക് 10,000 രൂപ സംഭാവനയായി ഇ.എ. ഷാജി നൽകുകയും ചെയ്തു. യോഗത്തിൽ ലെെബ്രറി പ്രസിഡന്റ് എം. ജോർജ്ജിന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ‌‌ഞ്ചായത്ത് മെമ്പർ പായിപ്രകൃഷ്ണൻ , ലെെബ്രറി കൗൺസിൽ ജില്ലാഎക്സിക്യൂട്ടീവ് മെമ്പർ കെ.പി. രാമചന്ദ്രൻ , ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, പാട്ടുകൂട്ടം കോ- ഓർഡിനേറ്റർമാരായ എ.പി. കുഞ്ഞ് മാസ്റ്റർ, ഇ.എ. ബഷീർ, കെ.ബി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു . സംഗീത വിരുന്നിൽ ശ്രീറാം സുശീൽ, എൻ.എം. നാസർ, മനോജ് തൃക്കളത്തൂർ, സന്തോഷ്, , സുശീലൻ പായിപ്ര, കുഞ്ഞുമാസ്റ്റർ, ചന്ദശേഖരൻ തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു.