kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖല പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡൻറ് പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചെറുകിട വ്യാപാര മേഖലയെ പുനരുദ്ധരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.. കേരളത്തിൽ 15 ലക്ഷത്തോളം ചെറുകിട വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . അങ്കമാലി മേഖല പ്രതിനിധിസമ്മേളനം ജില്ല പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡണ്ട് ജോജി പീറ്റർ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ ഭാരവാഹികളായ അഡ്വ.എ. ജെ. റിയാസ്, സി. പി. തരിയൻ, സനൂജ് സ്റ്റീഫൻ, മേഖല ഭാരവാഹികളായ പോൾ പി. കുര്യൻ, പി. കെ. പുന്നൻ, എൻ.വി. പോളച്ചൻ, വി. പി. തങ്കച്ചൻ, കെ. എ. ഉണ്ണികൃഷ്ണൻ, ജോബിതാ വിൽസൺ, അനിൽ വിതയത്തിൽ, റെന്നി പാപ്പച്ചൻ, തൊമ്മി പൈനാടത്ത്, ടി പി. ഏലിയാസ് എന്നിവർ പ്രസംഗിച്ചു..