അങ്കമാലി: വയോജനങ്ങൾക്കായുള്ളതുറവൂർഗ്രാമ പഞ്ചായത്തിന്റെ പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി 150- ഓളം പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു. 60 വയസിനുമേൽ പ്രായമുള്ള എല്ലാവർക്കും കട്ടിലുകൾ നൽകി.. പഞ്ചായത്ത് പ്രസിഡൻറ് കെ വൈ വർഗീസ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എം ജെയ്സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ലത ശിവൻ, ധന്യ ബിനു, വിൻസി ജോയി, ലിസി മാത്യു, ടെസി പോളി, പഞ്ചായത്ത് സെക്രട്ടറി കെ കെ ജയചന്ദ്രൻ , ഐ സി ഡി എസ് സൂപ്ര വൈസർ റീന പി. ടി. എന്നിവർ സംസാരിച്ചു: