കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭൂമിത്രസേന പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജേക്കബ് ജോർജ് വിതരണോദ്ഘാടനം നടത്തി. ഭൂമിത്രസേന കോ ഓർഡിനേ​റ്റർ ബിനു കെ. വർഗീസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആൻസി തോമസ് എന്നിവർ സംബന്ധിച്ചു. പയർ, ചീര, വെണ്ട, പടവലം, പാവൽ, വഴുതന എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത്. മുരിങ്ങയുടെ തണ്ടുകൾ അദ്ധ്യാപകർക്കും വിതരണം ചെയ്തു. ആശ സൂസൻ എബ്രഹാം, ടിസ വർഗീസ്, മഞ്ജു കുര്യാക്കോസ്, ബിനോ ടി. എലിസബത്ത് എന്നിവർ നേതൃത്വം നൽകി.