കൂത്താട്ടുകുളം :കൂത്താട്ടുകുളം നഗരസഭ ഒന്നാം ഡിവിഷനിൽ എം പി ഐ ക്ക് സമീപം കൊല്ലംപടി, തരംഗിണി ഭാഗത്തെ ,പത്തോളം കുടുംബംങ്ങൾക്ക് രണ്ട് മാസമായി കുടിവെള്ളം ലഭിക്കുന്നില്ല. ഇതിൽ പ്രതിക്ഷേധിച്ച് ഒന്നാം ഡിവിഷൻ കൗൺസിലർ ഫെബീഷ് ജോർജ്ജിന്റെ നേതൃത്വത്തിൽ നാട്ടുകാർ കൂത്താട്ടുകുളത്തെ വാട്ടർ അതോറിറ്റി ഒഫീസിനു മുമ്പിൽ ഉപരോധ സമരം നടത്തി .അരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ വിജയ ശിവൻ ,കൗൺസിലർ ലിനു മാത്യു എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കുടിവെള്ള വിഷയത്തിൽ ശാശ്വത പരിഹാരം കാണാം എന്ന എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകി.