തൃപ്പൂണിത്തുറ: ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവത്തിന് തുടക്കമായി.ഇതോടനുബന്ധിച്ചു നടക്കുന്ന ശ്രീപൂർണ്ണത്രയീശ സംഗീതോത്സവം സംഗീതജ്ഞൻ പൊൻകുന്നം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഞായറാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ശ്രീപൂർണ്ണത്രയീശ സംഗീതോത്സവം ആറരയ്ക്ക് സംഗീത എൻ.റാവു അവതരിപ്പിക്കുന്ന സംഗീത സദസ്.മാർച്ച്10ന് ഉത്രം ദിനത്തിൽ രാവിലെ ഏഴര മുതൽ പഞ്ചാരിമേളത്തോടെ ശീവേലി.9 മുതൽ ഉത്രം തിരുനാൾ സദ്യ. രാവിലെ 11മുതൽ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് ആറര മുതൽ സംഗീതസദസ്സ്,രാത്രി 11 ന് ലക്ഷ്മി നാരായണ വിളക്ക് തുടർന്ന് തീയാട്ടും നടക്കും.