ആലുവ: ബി.ജെ.പി എറണാകുളം മദ്ധ്യമേഖല പ്രസിഡന്റായി അഡ്വ. എ.കെ. നസീറിനെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നോമിനേറ്റ് ചെയ്തു. എണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്നതാണ് എറണാകുളം മേഖല കമ്മിറ്റി. കഴിഞ്ഞ 25 വർഷമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്ന എ.കെ. നസീർ നിലവിൽ സംസ്ഥാന സെക്രട്ടറിയായിരുന്നു.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കട്ടപ്പനയിൽ പ്രസംഗിച്ചതിന്റെ പേരിൽ അടുത്തിടെ എസ്.ഡി.പി.ഐക്കാരുടെ ക്രൂര മർദ്ദനത്തിന് ഇരയായിരുന്നു. ചെങ്ങമനാട് പറമ്പയം എളമന എ.എ.കെ. മുഹമ്മദിന്റെ മകനാണ്.