kklm
കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ വാർഷികത്തിൽ വിരമിക്കുന്ന അദ്ധ്യാപിക ടി.കെ ഓമനയെ ആദരിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ വാർഷികവും യാത്ര അയപ്പ് സമ്മേളനവും, അദ്ധ്യാപക രക്ഷകർതൃ സംഗമവും വർണോത്സവം-2020 നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. വിരമിക്കുന്ന അദ്ധ്യാപിക ടി.കെ ഓമനയെ ചെയർമാൻ ആദരിച്ചു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ, കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു, എ.എസ്.രാജൻ, എം.എം അശോകൻ, നളിനി ബാലകൃഷ്ൺ,എ.ഇ.ഒ ജോർജ് തോമസ്, ബി.പി.സി ബിബിൻ ബേബി, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ, ഹണി റെജി, മനോജ് നാരായണൻ, ടി.കെ ഓമന, ജെസി ജോൺ, ടി.വി. മായ, സ്കൂൾ ലീഡർ ആരോമൽ സനിൽ തുടങ്ങിയവർ സംസാരിച്ചു.