anwar-sadath-mla
ടൗൺ എഫ്.സി ആലുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ടൗൺ എഫ്.സി ആലുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഒന്നാമത് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കീഴ്മാട് രാജഗിരി ഹോസ്പിറ്റലിൽ സമീപം തറയിൽ ഗ്രൗണ്ടിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ താരം എം.എം. ജേക്കബ്, ടൂർണമെൻറ് കൺവീനർ വിനോദ് ജോസ്, പഞ്ചായത്ത് മെമ്പർമാരായ പി.കെ. രമേശ്, അനുക്കുട്ടൻ, ഡി.വൈ.എഫ്.ഐ ആലുവാ സെക്രട്ടറി എം.യു. പ്രമീഷ്, ക്ലബ് ഭാരവാഹികളായ വിപിൻ ബാബു, ബാദുഷ, സുനിൽ പി. ബാലൻ, വിപീഷ് തുടങ്ങിയവർ സംസാരിച്ചു.