ആലുവ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി കസ്റ്റംസ് ഒന്നേകാൽ കിലോ സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ പിടികൂടിയ സ്വർണത്തിന് 53 ലക്ഷത്തോളം രൂപ വില വരും. സൗദിയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയിൽ നിന്നും മുക്കാൽ കിലോ സ്വർണവും ബഹ്റിനിൽനിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നും അര കിലോ സ്വർണവുമാണ് പിടി

കൂടിയത്.