march-congress-paravur-
പൊലീസിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് കോൺഗ്രസ് പറവൂർ ബ്ളോക്ക് കമ്മിറ്റി പറവൂർ പൊലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രിയ്ക്കും ഡി.ജി.പിയ്ക്കുമെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി നടത്തുന്ന സമരത്തിന്റെ ഭാഗമായി പറവൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പറവൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ഡി. രാജ്കുമാർ, കെ.എ. അഗസ്റ്റിൻ, അനു വട്ടത്തറ, സജി നമ്പ്യത്ത്, ടോമ്പി മാമ്പിള്ളി, ഡെന്നി തോമസ്, തുടങ്ങിയവർ സംസാരിച്ചു. വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പൊലിസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ. സൈജൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻ, പി.എസ്. രഞ്ജിത്ത്, അനിൽ ഏലിയാസ്, വസന്ത് ശിവാനന്ദൻ, ഹരിദാസ്, ഫ്രാൻസിസ് വലിപറമ്പിൽ, എ.ഐ. നിഷാദ്, എ.ഡി. ദിലീപ്, വിനിൽ ആന്റണി, പട്ടണം ആന്റണി തുടങ്ങിയവർ സംസാരിച്ചു.