ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ശ്രീകുറുമ്പക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറുവശം സ്വകാര്യ വ്യക്തി ബണ്ട് കൈയേറിയതായി പരാതി. പഞ്ചായത്ത് സ്ഥാപിച്ച ബോർഡ് കൈയേറ്റ ഭൂമിയിലായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് അപ്പു മണ്ണാച്ചേരി ആരോപിച്ചു.