പറവൂർ : പുത്തൻവേലിക്കര ഐ.ജെ.എൽ.പി സ്കൂളിൽ വി.ഡി. സതീശൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടന്നായ്ലറ്റ് ബ്ളോക്കിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സെബാസ്റ്റ്യൻ, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഉല്ലാസൻ, കെ.എ. ബിജു, സ്കൂൾ മാനേജർ ഫാ. ആന്റോ പാണാടൻ, പ്രധാന അദ്ധ്യാപിക ടീന കളപ്പുരക്കൽ, പി.ടി.എ പ്രസിഡന്റ് മധു തുടങ്ങിയവർ സംസാരിച്ചു.