gracly
അഗതി രഹിത കേരളത്തിൻ്റെ ഭാഗമായുള്ള പോഷഹാകാര കിറ്റ് കളുടെ വിതരണോദ്ഘാടനം എം.എ ഗ്രേസി നിർവ്വഹിക്കുന്നു.

അങ്കമാലി: നഗരസഭയിൽ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 131 അംഗങ്ങൾക്ക് പോഷഹാകാര കിറ്റ് വിതരണം ചെയ്തു.വാർഷിക പദ്ധതിയിൽ ഇതിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി. ഒരംഗത്തിന് 500 രൂപയുടെയും, രണ്ട് അംഗങ്ങൾ ഉള്ള കുടുംബത്തിന് 700 രൂപയുടെയും, മൂന്ന് അംഗങ്ങൾ ഉള്ള കുടുംബത്തിന് 900 രൂപയുടെയും പോഷകാഹാര കിറ്റുകളാണ് വിതരണം ചെയ്യുന്നത്. മാസത്തിൽഒരിക്കൽ കിറ്റുകൾ വിതരണം ചെയ്യും.

നഗരസഭ എ.പി.കുര്യൻ മെമ്മോറിയൽ ഹാളിൽ ചെയർപേഴ്‌സൺ എം. എ ഗ്രേസി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ് അദ്ധ്യക്ഷത വഹിച്ചു.