പറവൂർ : ഹരിത കേരളം മിഷന്റെ ഭാഗമായി വടക്കേക്കര ഗ്രാമപഞ്ചായത്ത് തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ കൊട്ടുവള്ളിക്കാട് ഗ്രീൻഗാർഡൻ കൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തരിശുകിടന്ന ഒരേക്കർ സ്ഥലത്ത് നിലമൊരുക്കി ജൈവ പച്ചകൃഷി തുടങ്ങി. കൃഷിയുടെ നടീൽ ഉദ്ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. ചെട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സീനാ സജീവ്, ബാങ്ക് സെക്രട്ടറി ജിനി, കെ.എസ്. സനീഷ്, പി.ആർ. ശോഭൻ, എം.എ. ഗിരീഷ്, പി.വി. സുരേഷ് ബാബു, കൃഷി അസി. ഓഫീസർമാരായ എസ്. ഷിനു, സാബു തുടങ്ങിയവർ പങ്കെടുത്തു.