കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേത്ര ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 14 വരെ ഗ്ളോക്കോമ വാരമായി ആചരിക്കും. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മുതൽ 11.30 വരെ സൗജന്യ തിമിര, ഗ്ലോക്കോമ പരിശോധന ക്യാമ്പ് നടക്കും. നിർദ്ധനരായ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് തുടർ ചികിത്സയും സൗജന്യമായി നൽകും. നാളെ മുതൽ 14 വരെ ഗ്ലോക്കോമ നിർണ്ണയ പരിശോധനകൾ പകുതി നിരക്കിൽ നിർണ്ണയം ചെയ്തു നൽകും. വിവരങ്ങൾക്ക് 0484 2885254 , 9446463853