തൃപ്പൂണിത്തുറ: ഗവർമെന്റ് കോളേജിന്റെ പുതിയ അക്കാഡമിക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും.ഉച്ചയ്ക്ക് 11.30 ന് നടക്കുന്ന ചടങ്ങിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ ശിലാസ്ഥാപനം നിർവഹിക്കും.എം സ്വരാജ് എം.എൽ.എ അദ്ധ്യക്ഷനായിരിക്കും.ജോൺ ഫെർണാണ്ടസ് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ എസ്.സുഹാസ്, നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി തുടങ്ങിയവർ പങ്കെടുക്കും.