nh
ദേശീയപാതയിൽ നെടുമ്പാശേരി പഞ്ചായത്ത് പ്രദേശത്ത് വരുന്ന ഭാഗത്തെ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് നെടുമ്പാശേരി പഞ്ചായത്തിന്റെ നിവേദനം മിനി എൽദോ ലെയ്‌സൺ ഓഫീസർ വി കെ നാരായണൻകുട്ടിയ്ക്ക് നൽകുന്നു.

നെടുമ്പാശേരി: പഞ്ചായത്ത് പ്രദേശത്തെ ദേശീയപാതയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് എൻ.എച്ച് അതോറിറ്റിയ്ക്ക് നിവേദനം നൽകി. അത്താണി കൽപ്പക നഗറിലെ വെള്ളക്കെട്ട് പരിഹരിയ്ക്കുന്നതിന് ഇടുങ്ങിയ കലുങ്ക് ഉയർത്തി വീതി കൂട്ടി നിർമ്മിയ്ക്കുക, കേരളഫാർമസി, അസീസി സ്‌ക്കൂൾ,കാംകോ എന്നീ സ്ഥാപനങ്ങൾക്ക് മുന്നിലൂടെ പോകുന്ന കാനയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിയ്ക്കുക, ഹോം സയൻസ് കോളേജിനു മുന്നിലെ തകർന്ന സ്ലാബുകൾ പുന:സ്ഥാപിയ്ക്കുക എന്നീ ആവശ്യങ്ങൾക്കൊപ്പം കരിയാട്ടിൽ എൻ.എച്ച് അധീനതയിലുള്ള ഭൂമിയിൽ തുമ്പൂർമുഴി മോഡൽ ജൈവ സംസ്‌ക്കരണ കേന്ദ്രം നിർമ്മിയ്ക്കുന്നതിനുള്ള അനുമതി നൽകുക എന്നിവയാണ് ഗ്രാമപഞ്ചായത്ത് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.

പാലക്കാട് എൻഎച്ച് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഡയറക്ടർ ഓഫീസിലെത്തി ലയ്‌സൺ ഓഫീസർ വി.കെ. നാരായണൻകുട്ടിയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി സി സോമശേഖരൻ, അംഗങ്ങളായ പി കെ അജി, പി സിദ്ധാർത്ഥൻ എന്നിവരാണ് നിവേദനം നൽകിയത്.