sngc
കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ നടന്ന പ്രൊജക്ട് എക്സിബിഷൻ ശ്രീ നാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറിയും കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അഡ്വ.ടി.എ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ ലോക എൻജിനീയറിംഗ് ദിനത്തിന്റെ ഭാഗമായി പ്രൊജക്ട് എക്സിബിഷനും മത്സരവും നടന്നു. ശ്രീ നാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറിയും കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ അഡ്വ.ടി.എ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെംതോസ് പി.പോൾ സംസാരിച്ചു. ഓരോ ബ്രാഞ്ചിലേയും മേധാവികൾ പ്രൊജക്റ്റുകൾക്ക് നേതൃത്വം നല്കി. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അലൻ ബാബു, ജിബിൻ ബാബു, കെ.എം കൃഷ്ണേന്ദു എന്നിവരുടെ പ്രൊജക്ട് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കമ്പ്യൂട്ടർ സയൻസ് വിഭാഗവും, മൂന്നാം സ്ഥാനം ഇലക്ട്രോണിക്സും നേടി.