vayanasala
പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ ഡോ. മിനി ഷിബു മുഖ്യ പ്രഭാഷണം നടത്തുന്നു

തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കുടുംബാരോഗ്യം അമ്മയിലൂടെ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഗ്രന്ഥശാല ഹാളിൽ നടന്ന പരിപാടിയിൽ ഡോ: മിനിഷിബു മുഖ്യ പ്രഭാഷണം നടത്തി. പി.വി പ്രേമകുമാരി അദ്ധ്യക്ഷയായി. സൂര്യപ്രഭ യു.എസ്, ഡോ: എം വി രാമകഷ്ണൻ, ഉഷാകുമാരി, ആര്യമനോജ് എന്നിവർ സംസാരിച്ചു.