വൈറ്റില.സന്മാർഗ്ഗ പ്രദീപം യോഗംവക വൈറ്റില-പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ ഇന്ന് ഉത്സവം കൊടിയിറങ്ങും.രാവിലെ 6മണിക്ക് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. 8.30ന് കാഴ്ചശ്രീബലി. 11ന് നൂറ്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആനയൂട്ടും തുടർന്ന് പ്രസാദഊട്ടും നടക്കും. ഉച്ചകഴിഞ്ഞ് 3.ന് പകൽപ്പൂരം. അഞ്ചുമുറി ഗുരുകൃപ ചെമ്പഴന്തി കുടുംബയൂണിറ്റിന്റേയും കുത്താപ്പാടിചെമ്പഴന്തി കുടുംബയൂണിറ്റിന്റേയും നേതൃത്വത്തിൽ കുത്താപ്പാടി ശ്രീധർമ്മ ശാസ്താ നരസിംഹസ്വാമിക്ഷേത്രത്തിന്റെ തിരുമുമ്പിൽ നിന്നും പകൽപ്പൂരം ആരംഭിക്കും.വിജയകേരളം കലാസമിതിയുടെ സ്പെഷ്യൽ പഞ്ചവാദ്യവും,സി.എസ്.ഉദയകുമാറിന്റെ നാദസ്വരവും ഉണ്ടാകും. വൈകീട്ട് 5ന് അമ്പലപ്പുഴ വിനേഷ് മൂർത്തിയുടെ ഓട്ടൻതുളളൽ 6ന് രേണുകഗിരിജന്റെ ജ്ഞാനപ്പാനാമൃതം.വൈകീട്ട് 7മണിക്ക് പകൽപ്പൂരം നടപ്പന്തലിൽ എത്തുമ്പോൾ സ്വർണ്ണക്കുടത്തിൽ വലിയകാണിക്കയിടലും ദീപാരാധനയും. 8.45ന്ചന്തിരൂർദിനേശന്റെ തായമ്പക, 9.30ന്ഗാനമേള. പുലർച്ചെ 4ന് ആറാട്ടും,തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം കൊടിയിറക്കൽചടങ്ങും നടക്കും.