കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. അച്ഛന് കരൾ ദാനം നൽകിയ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ അനുവിന്ദ അനിൽ മുഖ്യാതിഥിയായി. കരൾ ദാനം ചെയ്യാനുണ്ടായ സാഹചര്യം ഏക മകളായ അനുവിന്ദ സദസ്യരുമായി പങ്കുവച്ചു. ഡോ സുനിൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ മിറിയം പോൾ ശ്രീറാം, ഡോ സന്ധ്യ സുകുമാരൻ എന്നിവർ സംസാരിച്ചു.