gandhi-smaraka-sahakarana
നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിൽ സ്ത്രീകളുടെ സ്വയംതൊഴിൽ ലക്ഷ്യമാക്കി ആരംഭിച്ച മുട്ട ഗ്രാമം പദ്ധതി വി.ബി. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്കിൽ സ്ത്രീകളുടെ സ്വയംതൊഴിൽ ലക്ഷ്യമാക്കി ആരംഭിച്ച മുട്ട ഗ്രാമം പദ്ധതി സഹകരണസംഘം അസി. രജിസ്ട്രാർ വി.ബി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പി.എം. ഉണ്ണികൃഷ്ണൻ, എൻ.ആർ. സുധാകരൻ, സാജിത റഷീദ്, സുമാ ദേവി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 25 കോഴികളും ഒരുകൂടും കുറഞ്ഞപലിശ നിരക്കിൽ വായ്പയായി നൽകും. ആദ്യഘട്ടത്തിൽ 75 പേർക്കാണ് വിതരണം ചെയ്തത്.