കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ സൊസൈറ്റി ഒഫ് ഒാതേഴ്സും എറണാകുളം ലാ കോളേജും ചേർന്ന് സാഹിത്യ - സാമൂഹ്യ രംഗങ്ങളിലുള്ള വനിതകളെ ആദരിക്കുന്നു. ഇന്നു രാവിലെ പത്തിന് എറണാകുളം ലാ കോളേജിൽ നടക്കുന്ന ചടങ്ങിൽ ഷാരൂഖ് ഖാൻ ലാ ട്രോബ് സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പ് നേടിയ ഗോപികയെ കൊച്ചി മേയർ സൗമിനി ജയിനും ഇന്ത്യൻ ഫെഡറേഷൻ ഒഫ് വിമൺ ലായേഴ്സ് കേരള ഘടകത്തിന്റെ പ്രസിഡന്റ് അഡ്വ. എസ്.കെ. ദേവിയെ ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ലാ കോളേജ് മുൻ പ്രൊഫസർ ഡോ. പി.കെ. ജയകുമാരിയെ ലാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അജിതയും പ്രൊഫ. വിമല മേനോനെ ഗീത തുറവൂരും ആദരിക്കും. നൂൽപാലമെന്ന കൃതിയുടെ രചയിതാവായ ലൈല മൊയ്തുവിനെ രാധാമീരയും ചിത്രകാരി രുഗ്മിണിയെ കേരള സംഗീത നാടക അക്കാഡമി വൈസ് പ്രസിഡന്റ് സേവ്യർ പുൽപ്പാട്ടും ആദരിക്കും. ഇന്ത്യൻ സൊസൈറ്റി ഒഫ് ഒാതേഴ്സിന്റെ പ്രസിഡന്റ് ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള സാഹിത്യ വേദി പ്രസിഡന്റ് ജി.കെ. പിള്ള ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.