കൊച്ചി പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ കൊല്ലത്തെ പൊങ്കാല മഹോത്സവം ഏപ്രിൽ 30 ന് തുടങ്ങി മേയ് 7 ന് പൗർണമി പൊങ്കാലയോടെ സമാപിക്കും, ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പൊങ്കാലമഹോത്സവത്തിനു തുടക്കം കുറിച്ചുള്ള വിളംബരവും, സ്വാഗതസംഘം കാര്യാലയത്തിന്റെ ഉദ്ഘാടനവും നർത്തകി സൗമ്യ സതീഷ് നിർവഹിച്ചു. സുപ്രിയ സുരാജ് വെഞ്ഞാറമ്മൂട് ആദ്യകൂപ്പൺ ഏറ്റുവാങ്ങി. പൊങ്കാലസമിതി സെക്രട്ടറി സ്വർണരേവതി, ക്ഷേത്രം പ്രസിഡന്റ് കെ .എ. എസ് പണിക്കർ, സെക്രട്ടറി കെ.പി മാധവൻകുട്ടി, ആർ.ബാബു, പി.ശ്രീനിവാസ പ്രഭു, നടി മീനാക്ഷി മഹേഷ് എന്നിവർ സംസാരിച്ചു.